യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന നാളെ മുതൽ

0

യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന നാളെ (Dec-04 )പുനരാരംഭിക്കും. കോവിഡ്19 വ്യാപനത്തെ തുടർന്ന് അടച്ച പള്ളികളിൽ ജൂലൈ 1 മുതൽ സാധാരണ പ്രാർഥനകൾക്ക് ഒരു നേരം നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകിയിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ 30% പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്ന് എൻസിഇഎംഎ വ്യക്തമാക്കിയിയിട്ടുണ്ട്. പ്രാർഥനയ്ക്കെത്തുന്നവർ മാസ്ക് ധരിക്കുകയും മുസല്ല (പ്രാർഥനയ്ക്ക് ഉപയോഗിക്കുന്ന വിരിപ്പ്) കൊണ്ടുവരികയും വേണം. മുതിർന്നവരും വയ്യായ്കയുള്ളവരും വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

ഖുതുബയ്ക്ക് 30 മിനിറ്റ് മാത്രമേ പള്ളികൾ തുറക്കുകയുള്ളൂ. പ്രാർഥന കഴിഞ്ഞ് 30 മിനിറ്റിന് ശേഷം അടയ്ക്കുകയും ചെയ്യും. 10 മിനിറ്റിനകം പ്രാർഥന പൂർത്തിയാക്കും. എന്നാൽ, അംഗശുദ്ധി(വുളു) എടുക്കാനും വാഷ് മുറികൾ തുറക്കുകയില്ല. വുളു എല്ലാവരും തങ്ങളുടെ വീടുകളിൽ നിന്ന് നിർവഹിച്ചു വേണം എത്താനെന്ന് നിർദേശിച്ചു. മറ്റു പ്രാർഥനകള്‍ക്ക് 15 മിനിറ്റ് മുന്‍പാണ് പള്ളികൾ തുറക്കുന്നത്. എന്നാൽ, മഗ്‌രിബ് പ്രാർഥനയ്ക്ക് അഞ്ച് മിനിറ്റ് മുൻപും. നമസ്കാരത്തിന് 10 മിനിറ്റിന് ശേഷം പള്ളികൾ അടയ്ക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !