ജില്ലയില്‍ ഇന്ന് രോഗമുക്തരായത് 864 പേര്‍ രോഗബാധിതരായത് 541 പേര്‍

0
ജില്ലയില്‍ കോവിഡ് വിമുക്തര്‍ 70,000 കടന്നു
ഇതുവരെ രോഗമുക്തി നേടിയത് 70,212 പേര്‍
ഇന്ന് രോഗമുക്തരായത് 864 പേര്‍
രോഗബാധിതരായത് 541 പേര്‍
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ
12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം
രോഗബാധിതരായി ചികിത്സയില്‍ 7,395 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 87,438 പേര്‍
മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന്
(ഡിസംബര്‍ 07) കോവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതിത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് രോഗബാധിതരില്‍ ഏറിയ പങ്കും രോഗത്തെ അതിജീവിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേറപ്പെടുത്തിയിട്ടില്ലെന്നതാണ് ആശങ്കയുളവാക്കുന്നത്. തദ്ദേശ പൊതു തെരെഞ്ഞെടുപ്പുള്‍പ്പടെ സാഹചര്യത്തില്‍ പൊതുജനങ്ങളും രാഷ്ട്രീയ കക്ഷികളും കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
541 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 514 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 21 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും മറ്റ് മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. നാളിതുവരെ 376 പേരാണ് കോവിഡ് ബാധിച്ച് ജില്ലയില്‍ മരണത്തിന് കീഴടങ്ങിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
85,513 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,074 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 532 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 315 പേരും 293 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലുള്‍പ്പടെ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം
പൊതു ഇടങ്ങളില്‍ പോകുന്നവര്‍ ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 07) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 06
ആലിപ്പറമ്പ് - 02
അമരമ്പലം - 06
അങ്ങാടിപ്പുറം - 02
അരീക്കോട് - 11
ആതവനാട് - 03
ചാലിയാര്‍ - 01
ചീക്കോട് - 11
ചേലേമ്പ്ര - 02
ചെറുകാവ് - 02
ചോക്കാട് - 06
ചുങ്കത്തറ - 05
എടക്കര - 01
എടപ്പാള്‍ - 16
എടരിക്കോട് - 01
എടയൂര്‍ - 10
ഇരിമ്പിളിയം - 03
കാളികാവ് - 08
കല്‍പകഞ്ചേരി - 04
കണ്ണമംഗലം - 04
കരുളായി - 02
കരുവാരക്കുണ്ട് - 13
കാവനൂര്‍ - 01
കീഴുപറമ്പ - 11
കോഡൂര്‍ - 05
കൊണ്ടോട്ടി - 08
കൂട്ടിലങ്ങാടി - 04
കോട്ടക്കല്‍ - 26
കുറുവ - 01
കുറ്റിപ്പുറം - 06
കുഴിമണ്ണ - 02
മക്കരപ്പറമ്പ - 02
മലപ്പുറം - 28
മമ്പാട് - 07
മംഗലം - 01
മഞ്ചേരി - 09
മങ്കട - 07
മാറാക്കര - 03
മാറഞ്ചേരി - 01
മൂന്നിയൂര്‍ - 10
മൂത്തേടം - 04
മൊറയൂര്‍ - 06
മുതുവല്ലൂര്‍ - 04
നന്നംമുക്ക് - 06
നിലമ്പൂര്‍ - 11
നിറമരുതൂര്‍ - 01
ഒതുക്കുങ്ങല്‍ - 01
പള്ളിക്കല്‍ - 04
പാണ്ടിക്കാട് - 30
പരപ്പനങ്ങാടി - 19
പറപ്പൂര്‍ - 01
പെരിന്തല്‍മണ്ണ - 03
പെരുമണ്ണ ക്ലാരി - 03
പെരുമ്പടപ്പ് - 01
പെരുവല്ലൂര്‍ - 01
പൊന്മള - 03
പൊന്മുണ്ടം - 01
പൊന്നാനി - 16
പൂക്കോട്ടൂര്‍ - 01
പോരൂര്‍ - 12
പോത്തുകല്ല് - 02
പുലാമന്തോള്‍ - 03
പുളിക്കല്‍ - 03
പുറത്തൂര്‍ - 01
പുഴക്കാട്ടിരി - 02
തവനൂര്‍ - 03
താഴേക്കോട് - 02
തേഞ്ഞിപ്പലം - 12
തിരുനാവായ - 02
തിരുവാലി - 05
തൃക്കലങ്ങോട് - 04
തുവ്വൂര്‍ - 04
തിരൂര്‍ - 03
തിരൂരങ്ങാടി - 05
ഊര്‍ങ്ങാട്ടിരി - 17
വളാഞ്ചേരി - 11
വളവന്നൂര്‍ - 01
വള്ളിക്കുന്ന് - 08
വട്ടംകുളം - 02
വാഴക്കാട് - 14
വാഴയൂര്‍ - 16
വഴിക്കടവ് - 04
വെളിയങ്കോട് - 11
വേങ്ങര - 01
വെട്ടത്തൂര്‍ - 03
വണ്ടൂര്‍ - 21


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !