കർണാടകയിൽ ഗോവധം നിരോധിച്ചു; നിയമംലംഘിച്ചാൽ 7 വർഷം വരെ തടവ്

0

ബെംഗളൂരു
: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഗോക്കൾ നമ്മുടെ മാതാവാണ്, അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ പറഞ്ഞു.

ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ‘ലവ് ജിഹാദ്’, ‘ഗോവധം’ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നതിൽ ബിജെപിക്ക് വ്യക്തമായ നിലപാടില്ലെന്നും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും ഇതു ചെയ്യുന്ന പലരും ബിജെപി നേതാക്കൾ ആണെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !