ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ നാലാം ജയവുമായി മുംബൈ സിറ്റി എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിയത്. മുംബൈ സിറ്റിക്ക് വേണ്ടി ഹെർമൻ സന്റാനയും ആദം ലെ ഫോണ്ട്രസും ഗോളടിച്ചപ്പോൾ ചെന്നൈയിൻ എഫ്സിയുടെ ആശ്വാസ ഗോളടിച്ചത് ജാകുബ് സില്വസ്റ്ററാണ്. ഐഎസ്എല്ലിൽ ഒരു മികച്ച തിരിച്ച് വരവിലാണ് മുംബൈ സിറ്റി എഫ്സി ജയം സ്വന്തമാക്കിയത്.
കളിയുടെ ആദ്യ പകുതിയിൽ 40ആം മിനുട്ടിലാണ് സിൽവസ്റ്ററിന്റെ ഗോൾ പിറക്കുന്നത്. എന്നാൽ ഏറെ നേരം ലീഡ് തുടരാൻ ചെന്നൈയിനായില്ല. ആദ്യ പകുതിയിൽ തന്നെ മുംബൈ തിരിച്ചടിച്ചു. റാകിപും ഓഗ്ബചെയും അടക്കമുള്ള താരങ്ങൾക്ക് വിശ്രമം നൽകിയാണ് ലൊബേര മുംബൈയുമായി ഇറങ്ങിയത്. പരിക്കേറ്റ അനിരുദ്ധ് ഥാപയ്ക്ക് പകരം ജർമൻപ്രീത് സിംഗിനെയാണ് ലാസ്ലോ ഇറക്കിയത്. കളിയുടെ 75ആം മിനുട്ടിലാണ് ഐലന്റേഴ്സിന് വേണ്ടി ആദം ലെ ഫോണ്ട്രേയുടെ ഗോൾ പിറക്കുന്നത്. ഐഎസ്എല്ലിൽ 12 പോയന്റുമായി മുംബൈ സിറ്റി ഒന്നാം സ്ഥാനത്താണ്. ഒരു ജയം മാത്രം നേടിയ ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സിന് മുകളിൽ എട്ടാം സ്ഥാനത്താണ് പോയന്റ് നിലയിൽ ഉള്ളത്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !