രാജ്യത്തെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്ന് സ്വതന്ത്ര ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഗവേഷകനായ രാജ്ശേഖര്‍ രാജഹാരിയയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപയോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്ബറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വാര്‍ഷിക വരുമാനം, ജനനത്തീയതി എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
നിലവില്‍ ചോര്‍ന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ബാങ്കിംഗ് തട്ടിപ്പുകള്‍ നടത്താനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സ്പാമിംഗ് പോലുള്ളവയ്ക്കായി ഉപയോഗിച്ചേക്കാം. ഡേറ്റാ ചോര്‍ന്ന വിവരം രാജ്യത്തെ സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ അറിയിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !