ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്താദ്യമായി സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ എത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
ബാംഗ്ലൂരിൽ നിഹാംസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള രണ്ട് പേർക്കും പൂനെയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയിലാണ് കൊവിഡിന്റെ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ യുകെയിൽ നിന്ന് വരുന്നവരെ പ്രത്യേകമായി പരിശോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !