കോഴിക്കോട്: ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപം ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപ്പിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസന്‍സ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ശശീന്ദ്രന്‍ മേയര്‍, ജില്ല കളക്ടര്‍, മേയര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കള്ക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
സമീപത്ത് തന്നെ പോലീസ് സ്‌റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ഫയര്‍ ഫോഴ്‌സിന്റെ 20 യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. നിലവില്‍ ആര്‍ക്കും തന്നെ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ ഗോഡൗണിന് സമീപം ഗ്യാസ് ഫില്ലിങ് സ്‌റ്റേഷന്‍ ഉണ്ട്. 50 മീറ്റര്‍ ദൂരത്തായി എല്‍പിജി പാചക ഗ്യാസ് ഗോഡൗണ്‍ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !