ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഗോവ

0

ഐഎസ്‌എല്ലില്‍ ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് വട്ടംകറങ്ങുന്നു. ഇന്ന് നടന്ന മത്സരത്തില്‍ അവര്‍ എഫ് സി ഗോവയോടാണ് തോറ്റത്. ഈ സീസണിലെ രണ്ടാമത്തെ തോല്‍വിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്.

ദയനീയ പ്രകടനമാണ് കേരളം ഇന്ന് നടത്തിയത്. ഇഗൊര്‍ അംഗുളോ,ഓര്‍ടിസ് എന്നിവരാണ് ഗോവയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഇഗോര്‍ രണ്ട് ഗോളുകള്‍ നേടി. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് വിസെന്റെ ആണ്. തുടക്കം മുതല്‍ ഇന്ന് ഗോവ അറ്റാക്ക് ചെയ്ത് കളിക്കുകയായിരുന്നു. മികച്ച പ്രകടനമാണ് അവര്‍ നടത്തിയത്. ആദ്യ ഗോള്‍ മുപ്പതാം മിനിറ്റില്‍ പിറന്നതിന് ശേഷവും അവര്‍ അറ്റാക്കിങ് തുടര്‍ന്നു.

ആദ്യ പകുതിയില്‍ രണ്ട് തവണ ആണ് ഗോവന്‍ ഷോട്ടുകള്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത്. രണ്ടാം പകുതിയില്‍ അറ്റാക്കിങ് തുടര്‍ന്ന് ഗോവ അവസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. 91ആം മിനുറ്റില്‍ കേരളം ആദ്യ ഗോള്‍ നേടി പിന്നീട് മത്സരം അവസാനിക്കാന്‍ നിമിശഗങ്ങള്‍ ബാക്കി നില്‍ക്കെ ഗോവ മൂന്നാം ഗോളും നേടി. ഈ സീസണിലെ ഗോവയുടെ ആദ്യ ജയമാണിത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !