തുടർച്ചയായ ഇന്ധന വില വർധനവിനിടെ രാജ്യത്ത് പാചകവാതക വിലയും വർധിപ്പിച്ചു. ഡൽഹിയിൽ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയിൽ 54.50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയർന്നു. നവംബറിൽ ഇത് 1241 രൂപയായിരുന്നു.
രാജ്യത്തുടനീളം വിലയിൽ വർധനയുണ്ടായിട്ടുണ്ട്. കൊൽക്കത്തയിൽ 1351 രൂപയാണ് വില. ചെന്നൈ, മുംബൈ എന്നി നഗരങ്ങളിൽ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ്.
അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വില.
കൊൽക്കത്തയിൽ ഇത് 620 രൂപ വരും. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 594, 601 എന്നിങ്ങനേയാണ് വില.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !