രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഭൂമിപൂജയോടെ ഉച്ചക്ക് ഒരുമണിക്കാണ് ചടങ്ങ്. 971 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്ററിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുക. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍.
2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയും കര്‍ഷക പ്രതിഷേധവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കും. ശിലാസ്ഥാപനം നടത്താമെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം നിലവിലുള്ള പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപത്ത് തന്നെയാണ് പുതിയതും നിര്‍മ്മിക്കുന്നത്. സംയുക്ത സമ്മേളനങ്ങള്‍ ലോക്സഭാ ചേംബറില്‍ നടക്കും. ഇരിപ്പിടങ്ങള്‍ നിലവിലേതിനേക്കാള്‍ വലുപ്പമുള്ളതാണ്. തൊട്ടടുത്ത മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും ഓഫീസുണ്ടാകും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പം ചെറുക്കാനും സംവിധാനമുണ്ടാകും. 2,000 പേര്‍ നേരിട്ടും 9,000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പങ്കാളികളാകും
അതേ സമയം തറക്കില്ലിടാൻ അനുമതി നല്‍കിയെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !