ഏഴു മണിക്ക് മുൻപ് തന്നെ വോട്ട് ചെയ്ത മന്ത്രി എ സി മൊയ്ദ്ദീന്റെ നടപടി വിവാദത്തിൽ. പോളിംഗ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപ് തന്നെ മന്ത്രി വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗിന്റെ ഔദ്യോഗിക സമയം. മന്ത്രി എ സി മൊയ്ദ്ദീൻ രാവിലെ 6.56 നാണ് വോട്ട് രേഖപ്പെടുത്തിയത്.
മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എംഎൽഎ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ഏജന്റ് പോളിംഗ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം പ്രിസൈഡിംഗ് ാേഫീസർ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയതെന്നും വിശദീകരണം നൽകേണ്ടത് അവരാണെന്നും എ സി മൊയ്ദ്ദീന്റെ ഓഫീസ് പ്രതികരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !