ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരം സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റും ബെംഗളൂരുഒ എഫ് സിയും രണ്ട് ഗോളുകൾ വീതം അടിച്ച് പിരിഞ്ഞു. മലയാളി താരം വിപി സുഹൈർ തുടർച്ചയായ രണ്ടാം മത്സരത്തിലും അസിസ്റ്റുമായി തിളങ്ങുന്നതാണ് ഇന്ന് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോൾ കണ്ടെത്തി. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ സുഹൈർ റോചർസേല കൂട്ടുകെട്ടാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്.
സുഹൈർ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ റോചർസേലയുടെ ഷോട്ട് ഒരു ചെറിയ ഡിഫ്ലക്ഷനോടെ വലയിൽ എത്തുക ആയിരുന്നു. ഈ ഗോളിന് പെട്ടെന്ന് തന്നെ ബെംഗളൂരു എഫ് സി മറുപടി പറഞ്ഞു. ഒരു ലോങ് ത്രോയിൽ നിന്ന് 12ആം മിനുട്ടിൽ ജുവാനൻ ആണ് ബെംഗളൂരു എഫ് സിക്കായി സമനില നേടിയത്.
രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ഉദാന്തയിലൂടെ ബെംഗളൂരു എഫ് സി ലീഡും നേടി. പക്ഷെ ആ ലീഡും നിലനിന്നില്ല. 78ആം മിനുട്ടിൽ മക്കേഡോ നോർത്ത് ഈസ്റ്റിന് സമനില നേടിക്കൊടുത്തു. ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റും ലീഗിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഈ സമനിലയോടെ 9 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് നോർത്ത് ഈസ്റ്റ്. ആറ് പോയിന്റുള്ള ബെംഗളൂരു എഫ് സി നാലാമതാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !