കാണാതായ മിഗ് 19 പൈലറ്റ് കമാന്റര്‍ നിശാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ആറിയിച്ചു. കഴിഞ്ഞ നവംബര്‍ മാസം 26ന് ഐഎന്‍എസ് വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന് മിഗ് 19 വിമാനം അറബിക്കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ നിശാന്തിന്റെ കൂടെയുള്ള പൈലറ്റിനെ രക്ഷിച്ചെങ്കിലും നിശാന്തിനെ കാണാതാവുകയായിരുന്നു. കര്‍ണാടകയിലെ കര്‍വാര്‍ താവളത്തില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്.
റഷ്യന്‍ നിര്‍മ്മിത രണ്ട് സീറ്റുകളുള്ള പരീശീലന ജെറ്റ് ഇന്ത്യയുടെ ഏക എയര്‍ക്രാഫ്‌റ്റ് കാരിയര്‍ ആയ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. ഇത് നാലമെത്തെ തവണയാണ് മിഗ് 19 ഫൈറ്റര്‍ ജറ്റ് വിമാനം തകര്‍ന്ന് വീണത്. മിഗ് 19 വിമാനത്തിന്റെ വിമാനത്തിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് 2016ല്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !