ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തിലെ എല്ലാ പ്രതികളെയും പോലീസ് പിടികൂടി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്, ആഷിര്‍ എന്നിവരാണ് പിടിയിലായത്. ആദ്യം പിടിയിലായ ഇര്‍ഷാദാണ് കേസിലെ മുഖ്യപ്രതി.
എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസന്. ആഷിറിനെയും ഹസനെയും ഇന്നാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പിടിയിലായ ഇസഹാഖിന് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ചാണ് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പോകുകയായിരുന്ന അബ്ദുറഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിന്റെ കുത്തേറ്റ് അബ്ദുള്‍ റഹ്മാന്റെ ഹൃദയധമനി തകര്‍ന്ന് രക്തം നഷ്ടമായിരുന്നു. ഇതാണ് മരണകാരണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !