കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരിച്ചു. തമിഴ്‌നാട് സ്വദേശി കുമാരി(50) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുമാരി താഴേക്ക് ചാടിയത്.
ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരി തെട്ടിയിട്ട് അതില്‍ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു. താഴെ വീണ് ഗുരുതരാവസ്ഥയിലായ ഇവരെ പ്രദേശവാസികള്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.
മാനസികസമ്മര്‍ദ്ദമോ ശാരീരികമായ പീഡനമോ ഇവര്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. താഴേക്ക് ചാടുമ്പോഴും ഫ്ളാറ്റിന്റെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസങ്ങളായി ഇവര്‍ ഫ്ളാറ്റിനുള്ളില്‍ അകപെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്. എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്ളാറ്റ്. ഫ്ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാള്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !