മദീന: മദീനയിൽ വാഹനാപകടം മൂന്ന് പേർ മരിച്ചു. മദീനയിൽ സിയാറത്ത് കഴിഞ്ഞു മടങ്ങവെ വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം പറമ്പിൽ പീടിക ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടൻ അബ്ദുറസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടർന്ന് അബ്ദുറസാകും ഭാര്യയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതയാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളിൽ മകൾ ഫാത്തിമ റസാൻ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടതായാണ് വിവരം. മൂത്ത കുട്ടി പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു.
മദീന സിയാറത് കഴിഞ്ഞ് ഇവർ തായിഫിലേക്കുള്ള മടക്ക യാത്രക്കിടെ മദീനത്ത് നിന്നും 180 കിലോമീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !