കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ ഒരു കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ഗ്ലാസ് ഫാക്‌ടറി സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞദിവസം പതിനേഴുകാരനെ സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതില്‍ ആറു പേരും കുട്ടികളായിരുന്നു. കൈകൊണ്ടും വടികൊണ്ടും നിരവധി തവണ പതിനേഴുകാരനെ മര്‍ദ്ദിക്കുന്നത് പ്രതികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !