കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നാളെ നടത്തുന്ന ട്രാക്ടര്‍ റാലിക്കായി ആയിരക്കണക്കിനുപേര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. റാലിക്കുവേണ്ടിയുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്പഥിലെ പരേഡ് സമാപിച്ച ശേഷമാണ് റാലി തുടങ്ങുക. സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന റാലികള്‍ ഡല്‍ഹിക്കകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘടനകള്‍ അവകാശപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും.
അതിനിടെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാസിക്കില്‍ നിന്നും മുംബയിലേക്ക് ആള് ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലുളള റാലി തുടങ്ങി. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുളള ആയിരക്കണക്കിന് കര്‍ഷകരാണ് 180 കിലോമീറ്റര്‍ താണ്ടി മുംബയിലേക്ക് മാര്‍ച്ച് നടത്തുന്നത്. നൂറോളം വാഹനങ്ങളും റാലിയില്‍ പങ്കെടുക്കുന്നത്. ഡല്‍ഹിയിലെ കര്‍ഷക റാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ കര്‍ഷകര്‍ നാളെ ഗ്രാമങ്ങളില്‍ നിന്നും അതത് കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. ട്രാക്ടറുകളും കാളവണ്ടികളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടുത്തിയാണ് റാലി നടത്തുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !