ഉമ്മന്‍ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ. മുരളീധരന്‍, കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം സുധീരന്‍ തുടങ്ങിയവര്‍ മേല്‍നോട്ട സമിതിയില്‍ അംഗങ്ങളായിരിക്കും. മാനേജ്മെന്‍റ് ആന്‍റ് സ്ട്രാറ്റജിക് കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്.
സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുളള ചുമതലയും ഉമ്മചാണ്ടിക്കാണ്. കേരളത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുസ്ലീം ലീഗ് അടക്കമുളള ഘടകക്ഷികള്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ വിജയത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍.
കേരളത്തില്‍ ഭരണം പിടിക്കുന്നത് കോണ്‍ഗ്രസിന് അനിവാര്യമായതിനാല്‍ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കളോട് ആവശ്യപ്പെടുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എ കെ ആന്റണി മുഴുവന്‍ സമയവും കേരളത്തില്‍ ഉണ്ടാവും. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയ ശേഷം നടത്തും.
ഉമ്മൻ ചാണ്ടി മത്സരിയ്ക്കും: രണ്ടുതവണ തോറ്റവരെയും നാലുതവണ ജയിച്ചവരെയും ഒഴിവാക്കാൻ കോൺഗ്രസ്സിൽ ധാരണ
രണ്ടുതവണ തോറ്റവർക്കും നാലുതവണ ജയച്ചവർക്കും വരുന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന് കോൺഗ്രസ്സിൽ ധാരണ. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും ചില മുതിർന്ന നേതാക്കൾക്കും ഇളവ് നൽകും. എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ല എന്നുതിലും തീരുമാനമായി, പകരം എംപിമാർക്ക് രണ്ട് സ്ഥാനാർത്ഥികളെ നിർദേശിയ്ക്കാം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് കോൺഗ്രസ്സിൽ ഇക്കാര്യത്തിൽ ധാരണയായത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കും എന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !