ജില്ലയില്‍ 728 പേര്‍ക്ക് രോഗമുക്തി; 503 പേര്‍ക്ക് രോഗബാധ

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്ക്
24 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,601 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 22,912 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി എട്ട്) 728 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,05,576 ആയി. അതേസമയം 503 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശരാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 22,912 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,601 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 119 പേരും 85 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 544 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കോവിഡില്‍ നിന്നും അകലം പാലിക്കാം

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ കോവിഡിനെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഫെബ്രുവരി എട്ടിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 05
ആലങ്കോട്  02
ആലിപ്പറമ്പ് 01
അമരമ്പലം  01
ആനക്കയം 01
അരീക്കോട്  09
ആതവനാട് 01
ഊരകം 03
ചാലിയാര്‍ 05
ചീക്കോട് 03
ചെറുകാവ്  03
ചോക്കാട് 05
ചുങ്കത്തറ  06
എടക്കര 08
എടപ്പാള്‍ 09
എടരിക്കോട് 03
എടയൂര്‍ 03
ഏലംകുളം 02
ഇരിമ്പിളിയം 07
കാളികാവ്  05
കല്‍പകഞ്ചേരി 03
കണ്ണമംഗലം 07
കരുളായി 01
കരുവാരക്കുണ്ട് 02
കാവനൂര്‍  02
കീഴുപറമ്പ 05
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി  04
കോട്ടക്കല്‍ 06
കുറ്റിപ്പുറം 06
കുഴിമണ്ണ 02
മലപ്പുറം  18
മമ്പാട്  05
മഞ്ചേരി  10
മങ്കട  02
മാറഞ്ചേരി 156
മൂന്നിയൂര്‍ 02
മൂര്‍ക്കനാട്  01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 06
നിലമ്പൂര്‍  09
നിറമരുതൂര്‍ 02
പള്ളിക്കല്‍ 01
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 04
പെരുമ്പടപ്പ് 76
പൂക്കോട്ടൂര്‍ 01
പോരൂര്‍ 01
പോത്തുകല്ല് 02
പുളിക്കല്‍ 01
പുല്‍പ്പറ്റ 03
പുറത്തൂര്‍ 03
പുഴക്കാട്ടിരി 07
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍  01
താഴെക്കോട് 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 07
തിരൂര്‍  01
തിരൂരങ്ങാടി  06
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി  02
വളവന്നൂര്‍ 05
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട്  06
വാഴയൂര്‍ 10
വഴിക്കടവ്  01
വെളിയങ്കോട് 04
വേങ്ങര 05
വണ്ടൂര്‍ 01


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !