തിരുവനന്തപുരം: റേഷൻ കാർഡ് ലഭിക്കാൻ ഇനി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ-റേഷൻ കാർഡ്) വരുന്നു. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകിയാലുടൻ പി.ഡി.എഫ്. രൂപത്തിലുള്ള ഇ-റേഷൻ കാർഡ് അക്ഷയസെന്റർ വഴിയോ അപേക്ഷകരുടെ സിറ്റിസൺ ലോഗിൻ ഉപയോഗിച്ചോ പ്രിന്റെടുക്കാം. പി.ഡി.എഫ്. ഡോക്യുമെന്റ് തുറക്കാനുള്ള പാസ്വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽഫോൺ നമ്പറിൽ ലഭിക്കും. ഇങ്ങിനെ ലഭിക്കുന്ന ഇ-റേഷൻ കാർഡ് ഇ-ആധാർ മാതൃകയിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി.) ആവശ്യമായ സാങ്കേതികസൗകര്യം ഒരുക്കിയത്. അക്ഷയ വഴിയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള് തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര്ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !