മലപ്പുറം മാറാഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂട്ടത്തോടെ കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരുമടക്കം 500 ഓളം പേരിലാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച 116 വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ്. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !