അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ആസ്ഥാന മന്ദിരം നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് ‘അമ്മ’ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങിയത്. എറണാകുളം കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി പത്ത് കോടിയിലേറെ ചെലവഴിച്ചാണ് ഹൈടെക്കാക്കി മാറ്റിയത്.
ട്വന്റി 20 മോഡലില്‍ ‘അമ്മ’ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കി. പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് നിര്‍മിക്കും.
അതേസമയം ഉദ്ഘാടന സ്ഥലത്ത് നൂറിലധികം പേര്‍ തടിച്ചുകൂടിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. പരിപാടിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ആണ് പരാതിക്കാരന്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !