ഉരുക്കുകോട്ടപോലെ പോലീസ് തടസ്സങ്ങളൊരുക്കി സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിർത്തികളിലേക്ക് കർഷകപ്രവാഹം തുടരുന്നു. കല്‍നടയായി അടക്കം ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ ഡല്‍ഹി അതിര്‍ത്തികളിലെയ്ക്ക് എത്തുന്നത്. ഹരിയാണ ജിന്ദിൽ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പോലീസ് ഒഴിപ്പിച്ച ഡൽഹി-ആഗ്ര എക്സ്പ്രസ് പാതയിലെ പൽവലിൽ കർഷകർ വീണ്ടും ധർണ തുടങ്ങി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൂടുതൽ കർഷകർ വരുംദിവസങ്ങളിൽ ഇവിടെയെത്തുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതലാളുകൾ ബുധനാഴ്ച ഷാജഹാൻപുരിലെ സമരകേന്ദ്രത്തിലെത്തി.
അതേസമയം ആറാം തിയതി നടക്കുന്ന കര്‍ഷകരുടെ വഴിതടയല്‍ സമരം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാനും കാരണം ആകരുതെന്നും എന്ന നിര്‍ദ്ദേശം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
സമരകേന്ദ്രങ്ങളെ ഒറ്റപ്പെടുത്തി കമ്പി വേലികള്‍ക്കുള്ളില്‍ ബന്ധിക്കാനാണ് ഡല്‍ഹി പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കര്‍ഷകരാകട്ടെ ഈ വെല്ലുവിളിയെയും മറികടക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി. ആറാംതിയതി നടക്കുന്ന വഴിതടയല്‍ സമരം വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഊര്‍ജ്ജിതമാക്കിയത്. രാജ്യം എമ്പാടും ഉള്ള സമരത്തോട് അനുഭാവം പുലര്‍ത്തുന്ന സംഘടനകളുടെ സഹായം ഇതിനായി കര്‍ഷക സംഘടനകള്‍ തേടി. സമരകേന്ദ്രങ്ങളിലെ കര്‍ഷകരെ ഭയപ്പെടുത്തി വിരട്ടിയോടിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. ജാട്ട്, കര്‍ഷക സംഘടനകളുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തിനിടെ വേദി തകര്‍ന്നെങ്കിലും ടികായത്തിന് പരുക്കില്ല.
അതേസമയം കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യത്തെ 413 അക്കാദമികവിദഗ്ധർ കേന്ദ്രത്തിനു കത്തയച്ചു. ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, കാൺപുർ ഐ.ഐ.ടി., മദ്രാസ് ഐ.ഐ.ടി., ബോംബെ ഐ.ഐ.ടി., ഡൽഹി സർവകലാശാല, പഞ്ചാബ് സർവകലാശാല, കൊൽക്കത്ത ഐ.ഐ.എം. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖർ ഒപ്പിട്ട കത്തിൽ ഇന്ത്യയിലെ കർഷകസമൂഹത്തിന് ഭീഷണിയാണ് പുതിയ നിയമങ്ങളെന്ന് ചൂണ്ടിക്കാട്ടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !