ആറ് ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല തമിഴ്‌നാട്ടില്‍ എത്തി. എഐഎഡിഎംകെയുടെ കൊടി വെച്ച കാറിലാണ് ശശികല എത്തിയത്. അഞ്ചിലധികം വാഹന വ്യൂഹത്തിന്റെ സന്നാഹത്തോടെയാണ് ശശികലയുടെ തമിഴ്‌നാട് പ്രവേശനം. ബെംഗളൂരു മുതല്‍ 32 ഇടങ്ങളിലാണ് ചിന്നമ്മയെ വരവേല്‍ക്കാന്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.
എഐഎഡിഎംകെയുടെ കാറിലായിരിക്കും ശശികലയെത്തുകയെന്ന് നേരത്തെ തന്നെ ടിവി ദിനകര്‍ അറിയിച്ചിരുന്നു. കൊവിഡ് ഭേദമായി തുടര്‍ന്ന് ആശുപത്രി വിട്ടപ്പോഴും ശശികല ഉപയോഗിച്ചത് എഐഎഡിഎംകെ കൊടിവെച്ച കാറായിരുന്നു്.
തമിഴ്‌നാട്ടിലേക്കെത്തുന്ന ശശികല ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. ശശികലയ്‌ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ ശശികലയുടെ രണ്ട് കാറുകള്‍ക്ക് തീപിടിത്തമുണ്ടായി. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് അപകടം. പടക്കം പൊട്ടുന്നതില്‍ നിന്നും ഉണ്ടായ തീപൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 14 ദിവസത്തെ ക്വാറന്റൈന്‍ കൂടി കഴിഞ്ഞായിരുന്നു ശശികല പുറത്തിറങ്ങിയത്. ശശികല ജയില്‍മോചിതയായതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തിലെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ് നിരീക്ഷകര്‍.
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 ഫെബ്രുവരി 15 നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ജയിലിലടച്ചത്.വിചാരണ കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ആയിരുന്നു നാല് വര്‍ഷം തടവും 10 കോടി പിഴയും വിധിച്ചത്. അദ്ദേഹത്തിന്റെ വിധി 2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി അംഗീകരിച്ചതിന്റെ അടുത്ത ദിവസം ശശികല ജയിലില്‍ പോയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !