ഉത്തരാഖണ്ഡ് ദുരന്തത്തിൽ 14 പേർ മരിച്ചു, 170 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

0

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 170 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 14 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഏഴുമണിയോടെ സംഭവസ്ഥലത്തെത്തും.

കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെ രക്ഷപ്പെടുത്തി. ഇതില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ 900 മീറ്റര്‍ നീളമുളള തപോവന്‍ ടണലില്‍ ഏകദേശം 40 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മന്ദാകിനി നദിയില്‍ ജയനിരപ്പ് ഉയരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐടിബിപിയുടെ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായി നശിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു.

രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തടണലിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ടണലില്‍ ഏകദേശം 35-40 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെളി നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !