രാഷ്ട്രീയരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വികെ ശശികല. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശികലയുടെ പ്രഖ്യാപനം.
”ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും ഞാന്‍ അധികാരം മോഹിച്ചിട്ടില്ല. അമ്മയുടെ മരണശേഷവും അതിന് ശ്രമിച്ചില്ല. ഞാന്‍ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും ഉപേക്ഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടി വിജയിക്കണം. അവരുടെ പാരമ്പര്യം തുടരണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കും.”-ശശികല പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ജയില്‍ മോചിതയായി തിരിച്ചുവന്ന ശശികലയുടെ രാഷ്ട്രീയ പ്രവേശനം തമിഴകം ഉറ്റുനോക്കിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇ പളനിസ്വാമി അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ ശശികലയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള എല്ലാ വാതിലുകള്‍ക്കും അദ്ദേഹം പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെ പുറത്താക്കി. അവരുടെ നേതൃത്വത്തെ എതിര്‍ത്തിരുന്ന ഒ പനീര്‍സെല്‍വം ഇന്ന് ഇപിഎസിനൊപ്പമാണെന്നതും ശ്രദ്ധേയമാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 ഫെബ്രുവരി 15നായിരുന്നു ശശികല, ഇളവരസി, സുധാകരന്‍ എന്നിവരെ ജയിലിലടച്ചത്. വിചാരണ കോടതി ജഡ്ജി ജോണ്‍ മൈക്കല്‍ ആയിരുന്നു നാല് വര്‍ഷം തടവും 10 കോടി പിഴയും വിധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !