രാജ്യാന്തര ചലച്ചിത്രമേള സമഗ്ര റിപ്പോര്‍ട്ടിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തില്‍ മാതൃഭൂമിയും ദൃശ്യ മാധ്യമത്തില്‍ ഏഷ്യാനെറ്റ് ന്യൂസും നേടി . ഓണ്‍ലൈന്‍ വിഭാഗത്തിലും മാതൃഭൂമിക്കാണ് പുരസ്ക്കാരം. ക്ലബ് എഫ് എം ആണ് മികച്ച റേഡിയോ . ഈ വിഭാഗത്തിലെ ജൂറി പരാമര്‍ശത്തിനു റേഡിയോ കേരള അര്‍ഹമായി.
മേളയുടെ പാലക്കാടന്‍ പതിപ്പില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമിയിലെ പ്രതീഷ് ടി എസും ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം യു ടി വി കേരളവിഷനിലെ മണികണ്ഠനും നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഷൈജു അലക്‌സാണ്.ദേശാഭിമാനിയിലെ സുമേഷ് കൊടിയത്താണ് അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫര്‍. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് ,മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എം സി അരുണ്‍ കിഷോര്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !