തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മുഖ്യമന്ത്രിയും സ്പീക്കറും കോൺസുൽ ജനറലിന്റെ സഹായത്തോടെ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ രഹസ്യ മൊഴി.യുഎഇ മുൻ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നും അനധികൃതമായി പണമിടപാട് നടത്തിയെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്.
ഇടപാടുകളിലെ കണ്ണിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ.സർക്കാർ പദ്ധതിക്ക് മറവിലും അനധികൃത പണമിടപാട് നടത്തി. ഇതിലും ശിവശങ്കർ കണ്ണിയായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ ഉണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !