പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ല- മുഖ്യമന്ത്രി

0

പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നുണപറഞ്ഞ് വിശ്വസിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷം പ്രതികാരപക്ഷമാകരുത്. ഏപ്രില്‍ മാസത്തെ സാമൂഹിക പെന്‍ഷനൊപ്പം മെയ് മാസത്തിലെ കൂടി പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നുവെന്നാണ് രമേശ് ചെന്നിത്തല കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്ന ഒരു നുണ. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാണെന്നും അദ്ദേഹം പറയുന്നു. എവിടെ നിന്നാണ് ഇങ്ങനെയൊരു വിവരം ലഭിച്ചത്. ആക്ഷേപം വസ്തുതാപരമാവണ്ടെ. മെയ് മാസത്തിലെ പെന്‍ഷന്‍ നലകുന്നില്ല. മാര്‍ച്ചിലേയും ഏപ്രിലിലേയും പെന്‍ഷനാണ് നല്‍കുന്നത്. മാര്‍ച്ചും ഏപ്രിലും തിരിച്ചറിയാതെ ആയോ. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും സാമൂഹിക പെന്‍ഷന്‍ വിതരണം തടസപ്പെടുത്താനുമല്ലേ പ്രതിപക്ഷത്തിന്റെ ശ്രമം. ഉത്സവകാലത്ത് പെന്‍ഷന്‍ നേരത്തെ നല്‍കുന്ന പതിവ് തുടരുകയാണ്.ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കാര്യത്തിലും പ്രതിപക്ഷം ഇതേ ശ്രമമാണ് നടത്തിയത്. അദ്ദേഹത്തിന്റെ അതിനെകുറിച്ച് പ്രത്യേകം ധാരണയില്ലെന്ന് തോന്നുന്നു. നാട്ടിലെ ജനങ്ങളുടെ അവസ്ഥ അതില്ല. ഭക്ഷ്യകിറ്റൊന്നും സൗജന്യമല്ല, ഇത് അവരുടെ അവകാശമാണ്.’ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് നുണ പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പട്ടിണി കിടക്കാന്‍ പാടില്ലായെന്നാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയില്ല. ഇത് നയത്തിന്റെ പ്രശ്‌നമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയില്ല. ഇത് നയത്തിന്റെ പ്രശ്‌നമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ ഹോട്ടല്‍ സ്ഥാപിക്കുമെന്നും ജനസംഖ്യാനുപാതികം അതിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !