വാട്സ് ആപ്പിെൻറ ഡെസ്ടോപ് ആപ്പു വഴി ഇനി വോയ്സ്, വിഡിയോ കോളുകൾ ചെയ്യാം. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും ഉറപ്പാക്കിയാണ് ഇത് രൂപകൽപന ചെയ്തത്. എല്ലാവർക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഡെസ്ടോപ് വഴിയുള്ള പുതിയ സംവിധാനമെന്ന് 'ഫേസ്ബുക്കി'െൻറ നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.
നിലവിൽ രണ്ടുപേർ തമ്മിലുള്ള കോളുകൾക്കാണ് സൗകര്യമുള്ളത്. ഇത് ഭാവിയിൽ ഗ്രൂപ് കോളുകളാക്കി വികസിപ്പിക്കും. കഴിഞ്ഞ വർഷത്തിനിടെ, വാട്സ് ആപ് കോളുകളിൽ വലിയ വർധനയുണ്ടായതായി കമ്പനി അറിയിച്ചു. കമ്പ്യൂട്ടറിലും ഫോണിലും ഇൻറർനെറ്റ് കണക്ഷനുള്ളപ്പോഴേ കോളുകൾ സാധ്യമാകൂ. ഉപയോക്താക്കൾ, കമ്പ്യൂട്ടറിെൻറ മൈക്രോഫോണും കാമറയുമായി ബന്ധം സ്ഥാപിക്കാൻ വാട്സ്ആപ്പിന് അനുമതി നൽകുകയും വേണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !