മലപ്പുറം ജില്ലയിൽ ഇന്ന് 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി

0
കോവിഡ് 19: വീണ്ടും 3000 കടന്ന് രോഗബാധിതര്‍
ഇന്ന് 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.88 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,097 പേര്‍ക്ക്
143 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 26,145 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,646 പേര്‍

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 26,145 ആയി.

ഇന്ന് രോഗബാധിതരായവരില്‍ 3,097 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 143 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസ് ബാധിതരില്‍ രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെ ജില്ലയില്‍ 660 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

42,646 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 542 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 263 പേരും 207 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം 704 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് വിമുക്തരായത്. ഇവരുള്‍പ്പടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,509 ആയി.

ആരോഗ്യ ജാഗ്രത അനിവാര്യം

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ആരില്‍ നിന്നും രോഗം പകരാമെന്നത് മനസ്സിലാക്കി ഇടപഴകുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഏപ്രില്‍ 27 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 56
ആലങ്കോട് 16
ആലിപ്പറമ്പ് 15
അമരമ്പലം 23
ആനക്കയം 39
അങ്ങാടിപ്പുറം 62
അരീക്കോട് 18
ആതവനാട് 30
ഊരകം 10
ചാലിയാര്‍ 06
ചീക്കോട് 05
ചേലേമ്പ്ര 57
ചെറിയമുണ്ടം 28
ചെറുകാവ് 43
ചോക്കാട് 08
ചുങ്കത്തറ 35
എടക്കര 23
എടപ്പറ്റ 03
എടപ്പാള്‍ 56
എടരിക്കോട് 09
എടവണ്ണ 73
എടയൂര്‍ 29
ഏലംകുളം 16
ഇരിമ്പിളിയം 10
കാലടി 06
കാളികാവ് 18
കല്‍പകഞ്ചേരി 79
കണ്ണമംഗലം 19
കരുളായി 19
കരുവാരക്കുണ്ട് 07
കാവനൂര്‍ 14
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 18
കോഡൂര്‍ 09
കൊണ്ടോട്ടി 84
കൂട്ടിലങ്ങാടി 19
കോട്ടക്കല്‍ 40
കുറുവ 20
കുറ്റിപ്പുറം 35
കുഴിമണ്ണ 16
മക്കരപ്പറമ്പ് 33
മലപ്പുറം 202
മമ്പാട് 28
മംഗലം 19
മഞ്ചേരി 107
മങ്കട 33
മാറാക്കര 11
മാറഞ്ചേരി 35
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 58
മൂര്‍ക്കനാട് 55
മൂത്തേടം 21
മൊറയൂര്‍ 17
മുതുവല്ലൂര്‍ 16
നന്നമ്പ്ര 15
നന്നംമുക്ക് 26
നിലമ്പൂര്‍ 104
നിറമരുതൂര്‍ 19
ഒതുക്കുങ്ങല്‍ 17
ഒഴൂര്‍ 11
പള്ളിക്കല്‍ 27
പാണ്ടിക്കാട് 15
പരപ്പനങ്ങാടി 88
പറപ്പൂര്‍ 06
പെരിന്തല്‍മണ്ണ 62
പെരുമണ്ണ ക്ലാരി 33
പെരുമ്പടപ്പ് 37
പെരുവള്ളൂര്‍ 73
പൊന്മള 13
പൊന്മുണ്ടം 11
പൊന്നാനി 15
പൂക്കോട്ടൂര്‍ 22
പോരൂര്‍ 08
പോത്തുകല്ല് 12
പുലാമന്തോള്‍ 30
പുളിക്കല്‍ 61
പുല്‍പറ്റ 32
പുറത്തൂര്‍ 36
പുഴക്കാട്ടിരി 10
താനാളൂര്‍ 25
താനൂര്‍ 27
തലക്കാട് 24
തവനൂര്‍ 16
താഴേക്കോട് 13
തേഞ്ഞിപ്പലം 50
തെന്നല 07
തിരുനാവായ 31
തിരുവാലി 10
തൃക്കലങ്ങോട് 48
തൃപ്രങ്ങോട് 12
തുവ്വൂര്‍ 04
തിരൂര്‍ 95
തിരൂരങ്ങാടി 35
ഊര്‍ങ്ങാട്ടിരി 17
വളാഞ്ചേരി 43
വളവന്നൂര്‍ 31
വള്ളിക്കുന്ന് 57
വട്ടംകുളം 42
വാഴക്കാട് 23
വാഴയൂര്‍ 17
വഴിക്കടവ് 18
വെളിയങ്കോട് 15
വേങ്ങര 19
വെട്ടത്തൂര്‍ 05
വെട്ടം 38
വണ്ടൂര്‍ 17

മലപ്പുറം ജില്ലയിൽ ഇന്ന് 3,251 പേര്‍ക്ക് രോഗം; 704 പേര്‍ക്ക് രോഗമുക്തി


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !