മലപ്പുറം: ജില്ലയിൽ കോവിഡിന്റെ രണ്ടാം ഘട്ട രോഗവ്യാപനം കടുത്തതോടെ അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി കണ്‍ട്രോള്‍ റൂം' പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും, കോവിഡ് വാക്‌സിനേഷന്‍, നാട്ടിലേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയ നിവാരണങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഹിന്ദി , ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ കണ്‍ട്രോള്‍ റൂമില്‍ സേവനം ലഭിക്കും.
ഇതിനോടകം ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലുമെത്തി തൊഴിലാളികള്‍ക്ക് കോവിഡ് ബോധവത്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്. സംശയ നിവാരണങ്ങള്‍ക്കായി ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0483 2734814, 9446670657.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !