മുനിസിപാലിറ്റി സ്റ്റോപ് മെമ്മോ നൽകി പൂട്ടിച്ച ജനവാസ കേന്ദ്രത്തിലെ കളള് ഷാപ് വീണ്ടും തുറന്ന് പ്രവർത്തിച്ചതിനതിരെ ജനകീയ പ്രതിഷേധം
വളാഞ്ചേരി തിരൂർ റോഡിൽ കഴിഞ്ഞ ദിവസം ഒരു സുപ്രഭാതത്തിൽ ജനവാസ കേന്ദ്രത്തിലെ കള്ള് ഷാപ്പിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.
റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കളള് ഷാപ്പ് അനധികൃത മാണെന്നും പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപെട്ട് പ്രദേശവാസികളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുകയും പോലീസ്
എക്സൈസ് വിഭാഗം ഇടപെട്ട് ഷാപ്പ് പൂട്ടിക്കുകയും ചെയ്തിരുന്നു.
എന്നാൽ തിങ്കളാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങിയ ഷാപ്പിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
കോവിഡ് പ്രോട്ടോ കാൾ പാലിച്ച് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു
സമരം Dr: Nm മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു.
പറശ്ശേരി അസ്സയിനാർ, കൗൺസിലർമാരായ സാജിത ടീച്ചർ, ഉണ്ണികൃഷ്ണൻ, Dr: മുഹമ്മദലി, Dr: റിയാസ്, Dr: ദീപു, അഡ്വ: മുഹമ്മത് റൗഫ്, Tk ആബിദലി, ഇഖ്ബാൽ മാസ്റ്റർ, സാലിഹ്, അഡ്വ: അഷറഫ് സുലൈമാൻ എന്നിവർ സംസാരിച്ചു.
Dr: രശ്മി, അഡ്വ. ഫൗസിയ സുലൈമാൻ, ഉഷാ പ്രഭാകരൻ, മോഹൻ കുമാർ, സുരേഷ് മലയത്ത്,
KP ഗഫൂർ എന്നിവർ നേതൃത്വം നൽകി. സലാം വളാഞ്ചേരി സ്വാഗതവും വെസ്റ്റേൺ പ്രഭാകരൻ നന്ദിയും പറഞ്ഞു.
ഷാപ്പിന്റെ പ്രവർത്തനം പൂണ്ണമായും നിർത്തുന്നത് വരെ ജനകീയ പ്രക്ഷോഭവും
നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !