അനുമതി നിഷേധിച്ച് അടച്ചുപൂട്ടിയ വളാഞ്ചേരിയിലെ അനധികൃത മദ്യശാല വീണ്ടും തുറന്നത് ജനങ്ങളോടുള്ള വെല്ലുവിളി - വെൽഫെയർ പാർട്ടി

0
Illegal liquor store in Valancherry reopens after being denied permission - Welfare Party

വളാഞ്ചേരി:
 ജനവാസ കേന്ദ്രത്തിൽ മദ്യശാല ആരംഭിച്ച് ഒരു ദിവസത്തിനുള്ളിൽ സ്റ്റോപ്പ് മെമ്മോ നൽകി അടച്ചുപൂട്ടിയ വളാഞ്ചേരിയിലെ അനധികൃത മദ്യശാല കഴിഞ്ഞ ദിവസം വീണ്ടും തുറന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. 

ജനവാസ മേഖലയായ വളാഞ്ചേരി കോഴിക്കോട് റോഡിലെ ഒരു വീട്ടിൽ കഴിഞ്ഞ ആഴ്ച്ച നിയമാനുസൃത രേഖകളില്ലാതെ ഒരു സുപ്രഭാതത്തിൽ പ്രവർത്തനമാരംഭിച്ച മദ്യശാലക്കെതിരെ ശക്തമായ ജനവികാരം ഉയർന്നപ്പോഴാണ് പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ തയ്യാറായത്.  കേവലം റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് മാത്രമുള്ള ഈ കെട്ടിടത്തിൽ എല്ലാ നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് മദ്യശാല പ്രവർത്തിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭാ ചെയർമാന് നിവേദനം നൽകിയിരുന്നു. മദ്യശാലക്കെതിരെ നാട്ടുകാരുടെയും സമീപവാസികളുടെയും  വിവിധ സാമൂഹിക സംഘടനകളുടെയും  ജനകീയ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് നഗരസഭ ഈ മദ്യശാലക്കെതിരെ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. തുടർന്നാണ് പ്രവർത്തനം നിർത്തിവെക്കാൻ മദ്യശാലാ ഉടമസ്ഥർ തയ്യാറായത്.

എന്നാൽ, കഴിഞ്ഞ ദിവസം തിങ്കളാഴ്ച വൈകുന്നേരമാണ് ഇവിടെ വീണ്ടും ഒരു നിയന്ത്രണവുമില്ലാതെ മദ്യശാല തുറന്ന് പ്രവർത്തിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരിക്കൽ സ്റ്റോപ്പ് മെമ്മോ നൽകി അടച്ചുപൂട്ടിയ ഈ സ്ഥാപനം വീണ്ടും തുറന്നത് ഇവിടത്തെ നിയമവ്യവസ്ഥയെ തങ്ങൾ അംഗീകരിക്കില്ലെന്ന ഉടമസ്ഥരുടെ ധാർഷ്ട്യമാണ് വെളിവാക്കുന്നതെന്നും ഇത് നാട്ടുകാരോടുള്ള വെല്ലുവിളിയാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു. കെട്ടിടം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയ കെട്ടിട ഉടമക്കെതിരെയും‌ നിയമാനുസൃത രേഖകളില്ലാതെ അനധികൃത മദ്യശാല നടത്തിയതിന്റെ പേരിൽ ഉടമസ്ഥർക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിന് നഗരസഭാ - പോലീസ് അധികാരികൾ മുന്നോട്ടു വരണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡണ്ട് കെ. പി. സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭാ  കൗൺസിലർമാരായ താഹിറാ ഇസ്മായിൽ, ബദരിയ ടീച്ചർ, മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ യു.‌മുജീബ് റഹ്മാൻ, പി. റജീന, സെക്രട്ടറി പി. ഷാക്കിർ, ട്രഷറർ കെ.എം. അബ്ദുൽ അസീസ്, അസി. സെക്രട്ടറി കെ.ബി. അലി, പ്രൊഫ. കെ.ടി. ഹംസ, തയ്യിൽ മുഹമ്മദ്, അനീസ് പാലാറ, സി.കെ. സുബൈദ, ബേബി മാടത്തിയാർകുന്ന്, കെ.ടി. ശാന്തകുമാരി എന്നിവർ സംസാരിച്ചു.

വും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !