കോഴിക്കോട്ടെ സോളര്‍ തട്ടിപ്പുകേസില്‍ സരിത എസ്.നായര്‍ക്ക് ആറുവര്‍ഷം കഠിനതടവും 40,000രൂപ പിഴയും. ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനിലായതില്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കേസിൽ രണ്ടാം പ്രതി സരിത എസ്.നായർ കുറ്റക്കാരിയെന്നു കണ്ടെത്തിയിരുന്നു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി ബി. മണിമോനെ വെറുതെ വിട്ടു. വീട്ടിലും ഓഫിസിലും സോളർ പ്ലാന്റ് സ്ഥാപിക്കാനായി കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൽ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !