നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാളിന്റെ പുതിയ തീരുമാനം. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം ശഠിക്കുന്നതാണ് പ്രവാസികള്‍ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. നാളെ രാത്രി മുതല്‍ ഇത്തരം യാത്രകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ് നേപ്പാളിന്റെ നിര്‍ദ്ദേശം. വിദേശരാജ്യങ്ങളിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാര്‍ നേപ്പാള്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍ഒസി ചട്ടങ്ങളില്‍ ഇളവുവരുത്തിയതായി വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നത്. മന്ത്രിയുടെ ഉറപ്പിനുശേഷം പ്രതീക്ഷയിലായിരുന്ന പ്രവാസികള്‍ക്ക് നേപ്പാളിന്റെ പുതിയ നിയന്ത്രണം വലിയ രീതിയില്‍ തിരിച്ചടിയാകുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !