വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ആളുകൾ കൂട്ടംകൂടുന്നതും ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് സർക്കാരും കർശനമാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും അതിനു കോടതിയുടെ പ്രത്യേക നിർദേശം ആവശ്യമില്ലെന്നും ജസ്റ്റിസ് അശോക് മേനോൻ വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്ന് അർധരാത്രി മുതൽ മേയ് രണ്ട് അർധരാത്രി വരെ ലോക്ക്ഡൗണോ, കർശന നിയന്ത്രണങ്ങളോ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച മൂന്നു ഹർജികളാണ് ജസ്റ്റിസുമാരായ അശോക് മേനോനും സി.എസ്.ഡയസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കമ്മിഷന്റെയും സർക്കാരിന്റെയും ഉത്തരവുകൾ തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.
വോട്ടെണ്ണല്‍ ദിനം വിവിധ പാര്‍ട്ടികളുടെ അണികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !