പൊതു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ജനപങ്കാളിത്തത്തിന്റെ ആവശ്യകതയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി ജില്ലയില്‍ വോട്ട് വണ്ടി പര്യടനം. വോട്ടെടുപ്പില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി സ്വീപ്ന്റെ ആഭിമുഖ്യത്തിലാണ് വോട്ടു വണ്ടി ഒരുക്കിയിരിക്കുന്നത്. ഓരോ വോട്ടും വിലപ്പെട്ടതാണെന്നോര്‍മിപ്പിച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാരെ വരെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള അന്‍പതോളം വീഡിയോകളാണ് ജില്ലയിലുടനീളം പര്യടനം നടത്തുന്ന വോട്ടു വണ്ടിയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ജില്ലയിലെ വിവിധ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വോട്ടു വണ്ടിയില്‍ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ കലാ -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെ ഇതില്‍ അണിനിരന്നിട്ടുണ്ട്.
വോട്ടു വണ്ടി പര്യടനം കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി അസിസ്റ്റന്റ് കലക്ടര്‍
വിഷ്ണുരാജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ സ്വീപ് ക്യാമ്പയിന്‍ നടക്കുന്നത്. മലപ്പുറം ജില്ല വലിയ തെരഞ്ഞെടുപ്പിലേക്ക്, അഭിമാനത്തിന്റെ അടയാളം എന്നീ പ്രമേയങ്ങളുമായാണ് ക്യാമ്പയിന്‍ തുടരുന്നത്. ചടങ്ങിൽ എ. ഡി.എം ഡോ: റെജിൽ . എം. സി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബിജു . സി , ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
|
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !