സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരനാണെന്ന് ഉമ്മന്‍ചാണ്ടി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയും മുമ്പ് സംസ്ഥാനത്തെ പൊതു കടം 1,57,370 കോടി രൂപയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പൊതുകടം 3,01,642 കോടിയായി.
ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം–
ഇടതു സര്‍ക്കാരിന്റെ തോന്നുംപ്പടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതു കടം പെരുകുകയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,01,642 കോടി രൂപയാണ്. ഇടതു സര്‍ക്കാരിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണം ഓരോ മലയാളിയും ഇന്ന് 55,000 രൂപ കടക്കാരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ഇടതുസര്‍ക്കാര്‍ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തതാണ് കേരളത്തിന്റെ കടം മൂന്ന് ലക്ഷം കോടിയില്‍ എത്താന്‍ പ്രധാന കാരണം.
അഞ്ചു വര്‍ഷം ഭരിച്ച് മുടിച്ച് ഇടതു സര്‍ക്കാര്‍ ഗുരുതരമായ കടക്കെണിയിലാണ് നമ്മുടെ നാടിനെ തള്ളിവിട്ടത് .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !