ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരിയിലെ പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികൾ സംഘടിച്ച വിനോദയാത്ര ക്കിടെ യാണ് ദാരുണ സംഭവം. വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്.
മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് ശേഷമെ ബന്ധുക്കൾക്ക് വിട്ട് കൊടുക്കൂ. വിദ്യാർഥികൾ വിനോദയാത്രക്ക് സംഘടിക്കുന്നതറിഞ്ഞ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചും മറ്റും വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.പക്ഷെ വിദ്യാർഥികൾ സ്വന്തം നിലക്കാണ് സംഘടിച്ച് വിനോദയാത്ര പോയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !