കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. സുനിൽകുമാറിന് കഴിഞ്ഞ സെപ്തംബറിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും രോഗമുക്തനാവുകയും ചെയ്തിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !