സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വിജയം

0
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വിജയം | Royal Challengers Bangalore beat Sunrisers Hyderabad

അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ പോരിനൊടുവിലാണ് കോലിപ്പട 6 റണ്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 37 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡ്യെ 39 പന്തില്‍ 38 റണ്‍സെടുത്തു.

മൂന്നാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയ സിറാജ് ആര്‍സിബിക്ക് അര്‍ഹിക്കുന്ന തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡ്യെയും ഡേവിഡ് വാര്‍ണറും അനായാസം റണ്‍സ് കണ്ടെത്തിയതോടെ കളിയുടെ ഗതി മാറി. അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഡേവിഡ് വാര്‍ണറിനെ കെയില്‍ ജാമിസണ്‍ പുറത്താക്കി. സ്‌കോര്‍ 96. റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആ സമയത്ത് അനായാസ വിജയം സണ്‍റൈസേഴ്‌സിന് സ്വന്തമാക്കാമായിരുന്നു.

എന്നാല്‍ ഷഹബാസ് നദീം എറിഞ്ഞ 17-ാമത്തെ ഓവറില്‍ ആര്‍സിബി തിരിച്ചടിച്ചു. ആദ്യ രണ്ട് പന്തുകളില്‍ ജോണി ബെയര്‍സ്‌റ്റോയെയും മനീഷ് പാണ്ഡ്യെയെയും പുറത്താക്കിയ ഷഹബാസ് അവസാന പന്തില്‍ അബ്ദുള്‍ സമദിനെയും കൂടാരം കയറ്റി. ഇതോടെ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ മൂന്നോവറില്‍ 34 റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കില്‍ കഴിഞ്ഞില്ല.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബംഗളൂരുവിനെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ മികച്ച രീതിയില്‍ തുടങ്ങി. വിരാട് കൊഹ്‌ലി മികച്ച ഇന്നിംഗ്‌സ് പടത്തുയര്‍ത്താനുള്ള ശ്രമങ്ങളും ആരംഭിക്കുന്നതിനിടെ രണ്ടാം വിക്കറ്റും വീണു. 14 റണ്‍സെടുത്ത ഷഹബാസ് അഹമ്മദ് വീണതോടെ ആര്‍സിബി തകര്‍ച്ച മണത്തു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാക്‌സ്‌വെല്ലും കൊഹ്ലിയും ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു. സ്‌കോറിംഗിന് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ വിരാട് പുറത്തായി. 33 റണ്‍സെടുത്ത കൊഹ്‌ലിയെ ജെയ്‌സണ്‍ ഹോള്‍ഡറാണ് വീഴ്ത്തുന്നത്. പിന്നാലെ എബിഡിയും കൂടാരം കയറിയതോടെ കളി മാക്‌സ്‌വെല്ലിന്റെ ചുമലിലായി.

ഒരുവശത്ത് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ മാക്‌സ്‌വെല്‍ ക്ഷമയോടെ മുന്നേറി. 41 പന്തില്‍ 59 റണ്‍സെടുത്താണ് താരം പുറത്താവുന്നത്. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സണ്‍റൈസേഴ്‌സിന് വേണ്ടി ജെയ്‌സണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മാക്‌സവെല്ലിന്റെ അര്‍ധസെഞ്ച്വറിയാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !