മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം

0

Prohibition of tests related to the Department of Motor Vehicles

മലപ്പുറം:
കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്‍.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്‍.ടി ഓഫീസ്, സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

നിരോധനമുള്ള രണ്ടാഴ്ച്ചത്തേക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ അനുവദിക്കൂവെന്നും മലപ്പുറം ആര്‍.ടി.ഒ പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ക്ക് പുറത്തുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന കാലയളവില്‍ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ക്ക് ഓഫീസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ആര്‍.ടി ഓഫീസില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും 14 ദിവസങ്ങളിലേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0483 2734924.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !