പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ്ജ് തോമസാണ് പൊലീസ് പിടിയിലായത്.
ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചൊവ്വാഴ്ച്ച പനങ്ങാട് എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കൊച്ചിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയായ വിവാഹമോചിതയെയാണ് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ലൈംഗികമായി ചൂഷണം നടത്തിയത്.
ഇന്‍ഡിഗോ, എയര്‍ ഏഷ്യ എയര്‍ലൈനുകളില്‍ താന്‍ പൈലറ്റായിരുന്നെന്നും കാനഡ മൈഗ്രൈഷനുള്ള ശ്രമത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹ വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് ഇയാള്‍ നിയമനടപടി നേരിട്ടതായി പൊലീസ് പറഞ്ഞിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !