സംസ്ഥാനത്ത് എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എൽ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.
പൊതു വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ, എസ് എസ് എൽ സി ഐ റ്റി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കോവിഡിനെ തുടർന്ന് ഹയർ സെക്കണ്ടറി തുല്യത പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ എട്ടു വരെ നടക്കേണ്ട തുല്യത പരീക്ഷയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിയത്.
അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.
പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
1,79,97,267 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകൾ. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !