മുസ്ലീംലീഗ് നേതൃത്വത്തിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. മൂരികളുടെ ചിത്രം എന്ന പരാമര്‍ശത്തിനാണ് അതേ രീതിയിലുള്ള മറുപടിയുമായി അബ്ദു റബ്ബ് രംഗത്തെത്തിയിരിക്കുന്നത്. പിവി അന്‍വറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അബ്ദുറബ്ബിന്റെ പരാമര്‍ശം.
അബ്ദു റബ്ബ് പറഞ്ഞത് : ”ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.”
ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്താണ് ഇന്നലെ പിവി അന്‍വര്‍ രംഗത്തെത്തിയത്. മുസ്ലിം ലീഗിനെ ട്രോളി ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ”മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല’എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തെറ്റ് വന്നതില്‍ ഖേദിക്കുന്നു. ഒര്‍ജ്ജിനല്‍ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു..”
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !