![]() |
മലപ്പുറത്ത് സേവനം ചെയ്യുന്ന കോവിഡ് പോരാളികളായ പോലീസുകാര്‍ക്കും ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കും എസ് വൈ എസ് മലപ്പുറം സോണ്‍ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തുന്നു. |
മലപ്പുറം: ട്രിപ്പ്ള്‍ ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം നല്‍കി എസ് വൈ എസ്. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് എസ് വൈ എസ് മലപ്പുറം സോണിനു കീഴില്‍ ഇന്നലെ ഉച്ച ഭക്ഷണം വിതരണം ചെയ്തത്.
കോവിഡ് മഹാമാരിക്കിടയിലും തങ്ങളുടെ ജീവന്‍ പണയം വെച്ച് നാടിന്റെ രക്ഷക്കായി പ്രയത്‌നിക്കുന്ന കോവിഡ് പോരാളികള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്്മാന്‍ വടക്കേമണ്ണ പറഞ്ഞു. എസ് വൈ എസ് സോണ്‍ സെക്രട്ടറി സിദ്ദീഖ് പുല്ലാര, ശിഹാബ് കടൂപുറം എന്നിവര്‍ നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !