കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പൊലീസും. അനാവശ്യമായി പുറത്തിറങ്ങാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും കഴിയാവുന്നത്ര വീട്ടിനുള്ളില്‍ ഇരിക്കണമെന്നാണ് നിർദേശം. എന്നാലും പല അത്യാവശ്യങ്ങളും പറഞ്ഞ് നിരത്തിലിറങ്ങുന്നവരും കുറവല്ല. ഇതിനിടെയാണ് ആലപ്പുഴയിൽ ഒരു സംഘം കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.
ആലപ്പുഴ ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളിച്ച സംഘത്തിലെ ഏഴുപേരെ പൊലീസ് ഉടൻ പിടികൂടി. ഉടനടി ശിക്ഷയും നൽകി. ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് ഇവർക്ക് നിർദേശിച്ചത്.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പൊലീസ് ഇവർക്ക് നൽകിയത്. മാതൃകാപരമായ ശിക്ഷ നൽകിയ പൊലീസിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !