പ്രതിസന്ധി നേരിടുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി ബോളിവുഡ്താരം
സല്‍മാന്‍ ഖാന്‍. ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സാങ്കേതിക
പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട്ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ് ബോയ്സ് തുടങ്ങിയ 25000 പേര്‍ക്ക് സല്‍മാന്‍ ധനസഹായം നല്‍കും.
ആദ്യ ഗഡുവായി 1500 രൂപ അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് സല്‍മാന്‍
ഖാന്‍ നിക്ഷേപിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി
എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു.
കോവിഡ് ആദ്യഘട്ടത്തിലും സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായമായി സല്‍മാന്‍
ഖാന്‍ എത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !